Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:42 AM IST Updated On
date_range 12 Aug 2022 12:42 AM ISTപൈപ്പ് പൊട്ടലിന് പരിഹാരം കാണണം: സേവ് ഗുരുവായൂർ മിഷൻ
text_fieldsbookmark_border
പൈപ്പ് പൊട്ടലിന് പരിഹാരം കാണണം -സേവ് ഗുരുവായൂർ മിഷൻ ഗുരുവായൂർ: മേൽപാല നിർമാണം നടക്കുന്നിടത്ത് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. നിരവധി തവണ ജല അതോറിറ്റി അധികൃതരോട് പരാതിപ്പെട്ടിട്ടും പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല. മഴപെയ്ത് വെള്ളം ഒഴുകുന്നത് പോലെയാണ് റോഡിലൂടെ വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് സേവ് ഗുരുവായൂർ മിഷൻ (എസ്.ജി.എം) ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്.ജി.എം നേതാക്കളായ നടൻ ശിവജി ഗുരുവായൂർ, കെ.ബി. സുരേഷ്, അജു എം. ജോണി, ഇ.ആർ. ഗോപിനാഥ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഗുരുവായൂരിലെ പ്രശ്നങ്ങൽ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണുന്നതിന് രൂപവത്കരിച്ച കൂട്ടായ്മയാണ് സേവ് ഗുരുവായൂർ മിഷൻ. ഇതിന്‍റെ ഭാഗമായി എം.പി, എം.എൽ.എ, നഗരസഭ അധ്യക്ഷൻ, നടൻ സുരേഷ് ഗോപി എന്നിവരെ ഉൾപ്പെടുത്തി വിവിധ ദിവസങ്ങളിലായി ഓൺലൈൻ സംവാദവും സംഘടിപ്പിച്ചിരുന്നു. പൈപ്പ് പൊട്ടിയ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് കൗൺസിലർ കെ.പി.എ. റഷീദ് ആവശ്യപ്പെട്ടു. ചിത്രം tct gvr kudivellam നിർമാണം നടക്കുന്ന മേൽപാലത്തിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
