Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:42 AM IST Updated On
date_range 12 Aug 2022 12:42 AM ISTദേശീയ പാതയിൽ രണ്ടിടത്ത് വാഹനാപകടം; നാല് പേർക്ക് പരിക്ക
text_fieldsbookmark_border
ദേശീയപാതയിൽ രണ്ടിടത്ത് വാഹനാപകടം; നാലുപേർക്ക് പരിക്ക് ചാവക്കാട്: ദേശീയപാതയിൽ രണ്ടിടത്ത് വാഹനാപകടം. നാലുപേർക്ക് പരിക്ക്. ദേശീയപാതയിൽ തിരുവത്ര പുതിയറയിലും മണത്തലയിലുമാണ് അപകടം. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പുതിയറ ശേഖര മെഡിക്കൽസിനു സമീപം സൈക്കിളിൽ ബൈക്കിടിച്ച് സൈക്കിൾ യാത്രികരായ തിരുവത്ര തെരുവത്ത് അബ്ദുൽ കലാം (62), ഹസനുൽ ബന്ന (10), ബൈക്ക് യാത്രികനായ കോഴിക്കോട് സ്വദേശിയും എസ്.ബി.ഐ പുന്നയൂർ ശാഖയിലെ ജീവനക്കാരനുമായ ദനൂപ് (29) എന്നിവർക്കാണ് പരിേക്കറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ സൈക്കിളിൽ കാറിടിച്ചാണ് മണത്തലയിലെ അപകടം. സംഭവത്തിൽ മണത്തല പെരുമ്പിള്ളിശേരി ബാലന് (52) പരിക്കേറ്റു. രണ്ടിടത്തെ അപകടങ്ങളിലും പരിക്കേറ്റവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story