Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടലാക്രമണ ഭീഷണി: വിശദ...

കടലാക്രമണ ഭീഷണി: വിശദ പരിശോധന നടത്തും

text_fields
bookmark_border
കടലാക്രമണ ഭീഷണി: വിശദ പരിശോധന നടത്തും
cancel
മുനക്കക്കടവ് മുതൽ ലൈറ്റ് ഹൗസ് വരെ പുലിമുട്ടുകൾ നിർമിക്കും ചാവക്കാട്: കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ അപകട സാധ്യതയെക്കുറിച്ച് വിശദമായി പരിശോധിക്കാനും മന്ത്രിതലത്തിൽ ഉന്നതല യോഗം ചേരാനും എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരു​െടയും ജനപ്രതിനിധികളുടേയും യോഗത്തിൽ തീരുമാനിച്ചു. ഈ വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ തഹസിൽദാർക്ക് നിർദേശം നൽകി. കടപ്പുറം പഞ്ചായത്തിലെ തീരപ്രദേശങ്ങൾ ഇറിഗേഷൻ വകുപ്പ് ഹോട്ട് സ്പോട്ട് ആയി വിലയിരുത്തിയ സാഹചര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ റവന്യൂ ഇറിഗേഷൻ-ഫിഷറീസ് വകുപ്പ് മേധാവികൾക്ക് എം.എൽ.എ നിർദേശം നൽകി. മുനക്കക്കടവ് മുതൽ അഞ്ചങ്ങാടി ലൈറ്റ് ഹൗസ് വരെയുള്ള തീരക്കടലിൽ 19 ചെറിയ പുലിമുട്ടുകൾ നിർമിച്ച് കടൽക്ഷോഭം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഹാർബർ എക്സി. എൻജിനീയർ യോഗത്തിൽ പറഞ്ഞു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ്​ ഹസീന താജുദ്ദീൻ, ഇറി​േഗഷൻ എക്സ് എൻജിനീയർ ഐ.കെ. മോഹനൻ, ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. ഗയ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ടി.ടി. ജയന്തി, ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി എന്നിവർ പങ്കെടുത്തു. ഫോട്ടോ: TCC CKD MLA Meeting എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടയും ജനപ്രതിനിധികളുടേയും യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story