Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:40 AM IST Updated On
date_range 12 Aug 2022 12:40 AM ISTറോഡുകളിൽ തട്ടിക്കൂട്ട് പണികളുമായി കോർപറേഷൻ
text_fieldsbookmark_border
അറ്റകുറ്റപ്പണിയുടെ ആയുസ്സ് ഒരു ദിവസം, കൊള്ള ലക്ഷങ്ങൾ തൃശൂർ: ദേശീയപാത നിർമാണത്തിലെ തട്ടിക്കൂട്ട് പണികളിൽ ചർച്ച നടക്കുമ്പോൾ തട്ടിക്കൂട്ടിൽ പിന്നിലല്ലെന്ന് കാണിച്ച് കോർപറേഷനും. അറ്റകുറ്റപ്പണികളുടെ മറവിലാവട്ടെ നടക്കുന്നത് ലക്ഷങ്ങളുടെ കൊള്ളയും. ഹൈകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ കുണ്ടും കുഴിയുമായി കിടന്ന റോഡുകൾ താൽക്കാലികമായി മെറ്റൽ ഉപയോഗിച്ച് അടച്ചത് ഒറ്റദിവസം പോലും നിൽക്കാതെ ഇളകിപ്പോന്നു. യാത്ര കൂടുതൽ ദുരിത പൂർണമാവുകയാണ്. കാൽനട യാത്രക്കാർക്ക് പോലും റോഡിന്റെ ഇരുവശങ്ങളിൽ കൂടി പോകാനാവുന്നില്ല. ശാസ്ത്രീയമായി കുഴിയടക്കൽ പ്രക്രിയ നടത്താത്തത് മൂലം നഗരത്തിലെ റോഡുകളിൽ കൂടി വാഹന ഗതാഗതവും ദുഷ്കരമായി. കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ സബ്‌വേക്ക് മുകളിലെ റോഡ് തകർന്നു കിടന്നിട്ട് പോലും കോർപറേഷൻ കണ്ട മട്ടില്ല. തൃശൂർ പൂരേത്താടനുബന്ധിച്ച് റോഡുകൾ മുഴുവൻ 30 ലക്ഷത്തോളം ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തിയതാണ്. tct_chr5-തൃശൂർ നഗരത്തിൽ കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളായി മെറ്റലിട്ട് അടച്ച എം.ഒ റോഡിൽ സബ്‌വേക്ക് മുകളിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story