Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:38 AM IST Updated On
date_range 12 Aug 2022 12:38 AM ISTകാലിക്കറ്റിലെ റേഡിയോ സിയു സ്വാതന്ത്ര്യദിനത്തില്‍ പാടിത്തുടങ്ങും
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍നെറ്റ് റേഡിയോ 'റേഡിയോ സിയു' സ്വാതന്ത്ര്യദിനത്തില്‍ പ്രക്ഷേപണം ആരംഭിക്കും. വ്യാഴാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം റേഡിയോയുടെ നിയമാവലിക്ക് അംഗീകാരം നല്‍കി. 'ഇനി കേട്ടു കേട്ടറിയാം' എന്നതാണ് റേഡിയോ സിയുവിന്റെ ടാഗ്ലൈന്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പദ്ധതി. സര്‍വകലാശാല ഭരണകാര്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ റേഡിയോ പ്രക്ഷേപണത്തിന്റെ പ്രഖ്യാപനം ശബ്ദസന്ദേശത്തിലൂടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യാതിഥിയാവും. സര്‍വകലാശാലയുടെ ടീച്ചിങ് ലേണിങ് സെന്ററില്‍ (ടി.എല്‍.സി) ആണ് സ്റ്റുഡിയോ സജ്ജമാക്കിയത്. വിജ്ഞാനത്തോടൊപ്പം വിനോദവും പകരുന്നതാകും പരിപാടികൾ. കാമ്പസ് പഠനവകുപ്പിലെയും അഫിലിയേറ്റഡ് കോളജുകളിലെയുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് പരിപാടിയില്‍ പങ്കാളികളാകാം. പരീക്ഷണാടിസ്ഥാനത്തില്‍ radiocu@uoc.ac.in എന്ന പോര്‍ട്ടല്‍ വഴിയാണ് സംപ്രേഷണം. വൈകാതെ പ്രത്യേകം ആപ് തയാറാക്കും. സര്‍വകലാശാല അറിയിപ്പുകളും സംശയനിവാരണവും ഉള്‍പ്പെടെ തുടക്കത്തില്‍ ഒരുമണിക്കൂറാകും പരിപാടികള്‍. വിദ്യാര്‍ഥിക്ഷേമം മുന്‍നിര്‍ത്തിയാണ് പദ്ധതി ഒരുക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. മനോഹരന്‍, കെ.കെ. ഹനീഫ, ഡോ. ഷംസാദ് ഹുസൈന്‍, റേഡിയോ ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, പ്രോഗ്രാം എക്സിക്യൂട്ടിവ് പി. സുജ, സൗണ്ട് റെക്കോഡിസ്റ്റ് യു. അനൂപ്, പബ്ലിക് റിലേഷന്‍സ് ഓഫിസർ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. Mpg vlkn 1: ലോഗോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story