Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോടികൾ വിലമതിക്കുന്ന...

കോടികൾ വിലമതിക്കുന്ന ഹഷീഷുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
പാലക്കാട്​: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാലക്കാട് ആർ.പി.എഫും എക്സൈസും സംയുക്തമായി പാലക്കാട് ജങ്​ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5.300 കിലോ ഹഷീഷ് ഓയിലുമായി യുവാക്കൾ പിടിയിലായി. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ (36), കണ്ണൂർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് (22) എന്നിവരാണ്​ പിടിയിലായത്​. ഓയിലിന്​ അന്താരാഷ്ട്ര വിപണിയിൽ 10 പത്തുകോടി വില വരുമെന്ന്​ ആർ.പി.എഫ്​ അധികൃതർ പറഞ്ഞു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഹഷീഷ് ഓയിൽ വാങ്ങി ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിച്ച് അവിടെനിന്ന്​ വിമാനമാർഗം മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂർ, ദുബൈ എന്നിവിടങ്ങളിലേക്ക്​ കടത്തുന്ന സംഘത്തിലെ കണ്ണികളാണ്​ ഇരുവരുമെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ ആർ.പി.എഫ് കമാൻഡന്‍റ്​ ജെതിൻ ബി. രാജ് അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, ആർ.പി.എഫ്​ സി.ഐ സൂരജ് എസ്​. കുമാർ, എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്, ആർ.പി.എഫ്​ എ.എസ്​.ഐമാരായ സജി അഗസ്റ്റിൻ, ഷാജു കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. PKG albin-ആൽബിൻ ഏലിയാസ് PKG aneesh-അനീഷ് കുര്യൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story