Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:25 AM IST Updated On
date_range 11 Aug 2022 1:25 AM ISTഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ളത് ആദരണീയ സ്ഥാനം -ടി.പി. അബ്ദുല്ലക്കോയ മദനി
text_fieldsbookmark_border
പുളിക്കല്‍: സ്ത്രീത്വത്തെ ആദരിക്കുന്നതാണ് ഇസ്ലാമിക സംസ്കാരമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി. സമൂഹത്തില്‍ ആദരണീയ സ്ഥാനമാണ് സ്ത്രീകള്‍ക്ക് ഇസ്ലാം നല്‍കിയിട്ടുള്ളത്. സ്ത്രീകളെ അക്ഷരാഭ്യാസത്തില്‍നിന്നും ആരാധനലയങ്ങളില്‍നിന്നും തടഞ്ഞ് സ്ത്രീവിരുദ്ധ പരിസരം ഒരുക്കുന്ന യാഥാസ്ഥിതികതയില്‍നിന്ന് അവരെ കൈപിടിച്ചുയര്‍ത്തി ഇസ്ലാമിക പാരമ്പര്യം നിലനിര്‍ത്തുകയാണ് നവോത്ഥാന പ്രസ്ഥാനം ചെയ്തതെന്നും പുളിക്കല്‍ ജാമിഅ സലഫിയ എം.എസ്.എം സ്റ്റുഡന്റ്‌സ് യൂനിയന്‍ ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ടി.പി. അബ്ദുറസാഖ് ബാഖവി അധ്യക്ഷത വഹിച്ചു, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി, എം.എസ്.എം സംസ്ഥാന സെക്രട്ടറി സുഹ്ഫി ഇംറാന്‍, ഡി.എല്‍.എഡ് പ്രിന്‍സിപ്പല്‍ മുകുന്ദന്‍ അക്കരമല്‍, ഇംഗ്ലീഷ് സ്കൂള്‍ എച്ച്.എം സുനീറ, ചുങ്കത്തറ നജാത്തുല്‍ അനാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ അലി ശാക്കിര്‍ മുണ്ടേരി, ജംഷീദലി സലഫി, അമീന്‍ മുഹമ്മദ്, സുഫ്യാന്, യൂനിയന്‍ ചെയര്‍മാന്‍ അന്‍സബ്, സെക്രട്ടറി ഷമീം അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു. പടം me kdy 3 msm പുളിക്കല്‍ ജാമിഅ സലഫിയ എം.എസ്.എം സ്റ്റുഡന്റ്‌സ് യൂനിയന്‍ ഉദ്ഘാടനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
