Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:21 AM IST Updated On
date_range 11 Aug 2022 1:21 AM ISTനെൽവിത്ത് വിതരണം
text_fieldsbookmark_border
മങ്കട: ഗ്രാമപഞ്ചായത്തിലെ നെൽ കർഷകർക്കുള്ള രണ്ടാം വിള കൃഷിക്കുള്ള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സലീന ഉമ്മർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. അസ്ഗർ അലി വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശരീഫ് ചുണ്ടയിൽ, അബ്ബാസലി പോട്ടെങ്ങൽ, അംഗങ്ങളായ അലി അക്ബർ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഒമ്പത് പാടശേഖരങ്ങളിലായി 76 ഹെക്ടർ വരുന്ന സ്ഥലത്തേക്ക് ആവശ്യമായ ആറ് ടൺ പൊന്മണി ഇനത്തിൽ പെട്ട നെൽവിത്താണ് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. പരിപാടിയിൽ കാർഷിക വികസനസമിതി അംഗങ്ങളും പാടശേഖര സമിതി ഭാരവാഹികളും കൃഷിഭവൻ ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story