Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:19 AM IST Updated On
date_range 11 Aug 2022 1:19 AM ISTകെ.എസ്.ആർ.ടി.സിക്ക് മുന്നിൽ പ്രതിഷേധ ധർണ
text_fieldsbookmark_border
മലപ്പുറം: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിനു മുന്നിൽ രണ്ട് മാസത്തോളമായി കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ല ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്‍റ് കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. വി.കെ. സജീൽ ബാബു അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി കെ.പി. മൊയ്തീൻ കുട്ടി, എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡന്‍റ് വി.കെ. രാജേഷ്, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി കെ. സന്തോഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ. കൈരളി ദാസ് സ്വാഗതവും ജില്ല ജോ. സെക്രട്ടറി എൻ.സി. സതീഷ് കുമാർ നന്ദിയും പറഞ്ഞു. ശമ്പളം എല്ലാമാസവും കൃത്യമായി അഞ്ചാം തീയതിക്കകം വിതരണം ചെയ്യുക, മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയ അശാസ്ത്രീയ തുഗ്ലക്ക് പരിഷ്കാരങ്ങൾ അവസാനിപ്പിക്കുക, സർവിസ് ഓപറേഷൻ കാര്യക്ഷമമാക്കുക, താൽക്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. mm ksrtc: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) മലപ്പുറം ജില്ല ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്‍റ് കെ.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story