Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചില്ലറ വിൽപനക്ക്...

ചില്ലറ വിൽപനക്ക് എത്തിച്ച കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ചില്ലറ വിൽപനക്ക് എത്തിച്ച കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
അരീക്കോട്: അരീക്കോടും പരിസരപ്രദേശങ്ങളിലും പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കളത്തുപടി സ്വദേശി ഓട്ടോ ഡ്രൈവർ മുനീർ (34), വെറ്റിലപ്പാറ സ്വദേശി സുരേഷ് (50) എന്നിവരാണ് അറസ്റ്റിലായത്. ഇളയൂർ സ്കൂൾ പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി മുനീറിൽനിന്ന് 200 പാക്കറ്റ് കഞ്ചാവാണ് കണ്ടെത്തിയത്. അരീക്കോട് ബസ് സ്റ്റാൻഡിൽനിന്ന് പിടിയിലായ സുരേഷിൽനിന്ന് 120 ഗ്രാമാണ്​ പിടികൂടിയത്. ഇരുവരും വിദ്യാർഥികളെയും അന്തർ സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച്​ ചെറിയ പാക്കറ്റുകളിലാക്കിയാണ് വിൽപന നടത്തിവന്നിരുന്നത്. അരീക്കോട് എസ്.എച്ച്.ഒ അബ്ബാസലിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്​. ഇളയൂർ സ്കൂൾ പരിസരത്ത് കഞ്ചാവ് വലിച്ചിരുന്ന ഒരാളെയും പൊലീസ് പിടികൂടി. ഇതിന്​ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. അരീക്കോടും പരിസരപ്രദേശങ്ങളിലും കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും വർധിച്ചുവരുന്ന സാഹചര്യമാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെങ്കിലും പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹായങ്ങൾകൂടി ലഭിച്ചാൽ മാത്രമേ ഇത് പൂർണമായി ഇല്ലാതാക്കാൻ സാധിക്കൂവെന്ന് അരീക്കോട് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. ME ARKD PRATHI MUNNER PADAM മുനീർ ME ARKD PRATHI SURESH PADAM സുരേഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story