Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വകാര്യ ബസുകള്‍ പുതിയ...

സ്വകാര്യ ബസുകള്‍ പുതിയ സ്റ്റാൻഡ് ബഹിഷ്‌കരിക്കും

text_fields
bookmark_border
എടക്കര: എടക്കരയിലെ പുതിയ ബസ്​സ്റ്റാൻഡില്‍ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് സ്വകാര്യ ബസുകള്‍ക്ക് സ്റ്റാൻഡില്‍ പ്രവേശിക്കുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും തടസ്സം സൃഷ്ടിക്കുന്നതായി പരാതി. നിലമ്പൂര്‍ താലൂക്ക് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനാണ് ഇതുസംബന്ധിച്ച് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തപക്ഷം ആഗസ്റ്റ്​ 16 മുതല്‍ സ്വകാര്യ ബസുകള്‍ സ്റ്റാൻഡ് ബഹിഷ്കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്‍റ് പി.കെ. മുഹമ്മദാലി, സെക്രട്ടറി മുനീര്‍ വണ്ടൂര്‍, എടക്കര യൂനിറ്റ് പ്രസിഡന്‍റ് സുധീര്‍ ബാബു ചിത്രംപള്ളി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story