Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:05 AM IST Updated On
date_range 11 Aug 2022 1:06 AM ISTനേരിയ ആശ്വാസം; പരപ്പനങ്ങാടിയിൽ തൊണ്ടിവാഹനങ്ങൾ പൊളിച്ചുനീക്കുന്നു
text_fieldsbookmark_border
റെയിലോരത്ത് പിടിച്ചിട്ട 16 വാഹനങ്ങളാണ് പൊളിച്ചുനീക്കുന്നത് പരപ്പനങ്ങാടി: മണല്‍ക്കടത്ത് കേസുകളിലടക്കം പിടിക്കപ്പെട്ട് ടോൾ ബൂത്ത് പരിസരത്തെ റെയിലോരത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ പൊളിച്ചുനീക്കൽ ആരംഭിച്ചു. ലേലത്തിൽ പിടിച്ചവർ തുരുമ്പെടുത്ത വാഹനങ്ങൾ ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ച് പൊളിച്ചുമാറ്റൽ തുടങ്ങിയതോടെ തൊണ്ടിവാഹനങ്ങൾകൊണ്ട് കാടുമൂടിയ പാതയോരം വൃത്തിയായിത്തുടങ്ങി. നൂറുകണക്കിന് വാഹനങ്ങളാണ് പൊലീസ് സ്റ്റേഷൻ വളപ്പിലും റെയിലോരത്തുമായി തുരുമ്പെടുത്ത് നശിച്ചുകിടക്കുന്നത്. ഇതിൽ 16 എണ്ണം മാത്രമാണ് ഇപ്പോൾ പൊളിച്ചുമാറ്റാൻ തീരുമാനമായത്. തുരുമ്പെടുത്ത വാഹനങ്ങൾ കൂട്ടിയിട്ട പെലീസ് സ്റ്റേഷൻ വളപ്പിൽ നിന്നുതിരിയാൻ ഇടമില്ലാതായതോടെ റോഡോരത്തും തൊണ്ടികൾ നിറയുകയാണ്. കാടുമുടിയ വാഹനങ്ങൾക്കിടയിൽ ഇഴജന്തുക്കളുടെ സ്വൈരവിഹാരമാണ്. സ്റ്റേഷനുമുന്നിൽ റോഡിലും വാഹനങ്ങൾ കൂട്ടിയിട്ടതിനാൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. റോഡരികില്‍ വലിയ വാഹനങ്ങളടക്കം തൊണ്ടിവാഹനങ്ങള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. റെയില്‍വേ മേല്‍പാലത്തിനടുത്തും ടോള്‍ ബൂത്തിന് സമീപവും നിരവധി തൊണ്ടിവാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. പാലം വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഇവ ഭീഷണിയാണ്. നൂറുകണക്കിന് വാഹനങ്ങളിൽ കേവലം 16 എണ്ണം മാത്രം നീക്കം ചെയ്തതുകൊണ്ട് കാര്യമില്ലെന്നാണ് നാട്ടുകാരുടെ പരാതി. ശേഷിച്ചവയും മാറ്റാൻ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. MT ppgd thondi: പരപ്പനങ്ങാടി ടോൾ ബൂത്ത് പരിസരത്തെ തൊണ്ടിവാഹനങ്ങള്‍ പൊളിച്ചുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
