Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹിരോഷിമ-നാഗസാക്കി...

ഹിരോഷിമ-നാഗസാക്കി ദിനാചരണം

text_fields
bookmark_border
ഹിരോഷിമ-നാഗസാക്കി ദിനാചരണം
cancel
പെരുവള്ളൂർ: ഒളകര ജി.എൽ.പി സ്കൂൾ സാമൂഹികശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തിൽ​ നടത്തി. പ്രധാനാധ്യാപകൻ കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപിക റംസീന ഹിരോഷിമദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. സോമരാജ് പാലക്കൽ, സൈതലവി, പ്രമോദ് കുമാർ, കുട്ടൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ നബീൽ വി. ജംശീദ്, സ്വദഖത്തുല്ല എന്നിവർ നേതൃത്വം നൽകി. തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി, തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റർ എൽ. കുഞ്ഞഹമ്മദ്, ഹെഡ്മാസ്റ്റർ അബ്ദുൽറഷീദ് എന്നിവർ വെള്ളരിപ്രാവിനെ പറത്തി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫിസർ പി. ഇസ്മായിൽ, യതീംഖാന അസിസ്റ്റന്റ് മാനേജർ ജലീൽ, വളന്റിയർ ലീഡർമാരായ മുഹമ്മദ് ഹാനി, ദിയ ഫാത്തിമ എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ റാലി മമ്പുറം: ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി മമ്പുറം അൽഫിത്റ സ്കൂൾ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. അധ്യാപകരായ റഹീന മമ്പുറം, ജൗഹറ മൂന്നിയൂർ, സാജിദ തെയ്യാലിങ്ങൽ, മാജിദ പടിക്കൽ, സമീന തിരൂരങ്ങാടി, സ്കൂൾ ലീഡർമാരായ സജ ഫാത്തിമ, അഹമ്മദ് മിൻഹാജ് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: ഹിരോഷിമ-നാഗസാക്കി ദിനാചാരണത്തിന്റെ ഭാഗമായി മമ്പുറം അൽഫിത്റയിലെ വിദ്യാർഥികൾ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story