Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ ഉപകരണങ്ങൾ...

മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
cancel
കോട്ടക്കൽ: മണ്ഡലത്തിലെ ഏഴ് സർക്കാർ ആശുപത്രികൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി അനുവദിച്ച എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണം നടന്നു. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ 2020 - 21 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപയിൽനിന്ന്​ രണ്ട് ഘട്ടമായി 14 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളിലേയും പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പൊന്മള പഞ്ചായത്ത് പ്രസിഡന്‍റ് ജസീന മജീദിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വസീമ വേളേരി, കുറ്റിപ്പുറം താലൂക്ക് മെഡിക്കൽ ഓഫിസർ ഡോ. ടി.കെ അലിയാമു, പൊന്മള പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുഹറാബി എന്നിവർ പങ്കെടുത്തു. KTKL 155 MLA: കോട്ടക്കൽ മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്ക് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നൽകുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പൊന്മള പഞ്ചായത്ത് പ്രസിഡന്‍റ് ജസീന മജീദിന് നൽകി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story