Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോഹനന്‍റെ മൃതദേഹം...

മോഹനന്‍റെ മൃതദേഹം നാലുദിവസമായി ​മെഡി. കോളജ്​ മോർച്ചറിയിൽ; ബന്ധുക്കളെ തേടി അധികൃതർ

text_fields
bookmark_border
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച വയോധികന്‍റെ മൃതദേഹം ബന്ധുക്കളെ തേടി മോർച്ചറിയിൽ. മലപ്പുറം കോട്ടപ്പടി ബസ്​ സ്​റ്റോപ്പിൽ അസുഖബാധിതനായി കിടന്ന ഇദ്ദേഹത്തെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന്​ കോട്ടപ്പടി താലൂക്ക്​ ആ​ശുപത്രിയിലാക്കുകയായിരുന്നു. മോഹനൻ ചാമക്കാല​യാണ്​ തന്‍റെ പേരെന്നും മലപ്പുറം പുത്തനത്താണിയിലാണ്​ താമസമെന്നും രമണി, ഗീത, ഓമന എന്നിവർ മക്കളാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. 60ന്​ മുകളിൽ പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തെക്കുറിച്ച്​ പുത്തനത്താണിയിൽ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. കോട്ടക്കൽ ചങ്കുവെട്ടിയിൽ ദീർഘകാലം കടത്തിണ്ണയിലും മറ്റും താമസിച്ചിരുന്നതായും ഇടുക്കി തൊടുപുഴ സ്വദേശിയാണെന്നും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ്​ ഡ്രൈവർ പറയുന്നു. മക്കളെ വയനാട്ടിലേക്ക്​ വിവാഹം കഴിച്ചയച്ചതായും അദ്ദേഹം പറഞ്ഞു. ജൂലൈ 20നാണ്​ ഇദ്ദേഹത്തെ താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അന്നുതന്നെ മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപ​ത്രിയിലേക്ക്​ മാറ്റി. സമൂഹമാധ്യമങ്ങൾ വഴി ഉൾപ്പെടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വാർധക്യസഹജമായ അസുഖം മൂർച്ഛിച്ച​തിനെത്തുടർന്ന്​ തിങ്കളാഴ്ച മരിച്ചു. ഇദ്ദേഹത്തെക്കുറിച്ച്​ അറിയുന്നവർ 0483 2766852 (മഞ്ചേരി പൊലീസ് സ്​റ്റേഷൻ), 8129848660 (ട്രോമകെയർ).​ mpg aslm1 mpd mohanan മോഹനൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story