Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:05 AM IST Updated On
date_range 11 Aug 2022 1:05 AM ISTഎടക്കരയിൽ പ്രതിപക്ഷം ഭരണസമിതി യോഗം ബഹിഷ്കരിച്ചു
text_fieldsbookmark_border
എടക്കര: ബുധനാഴ്ച ചേർന്ന എടക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഇടതുപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമസഭകളിൽ അവാസ്തവം പ്രചരിപ്പിച്ച പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ബഹിഷ്കരണം. ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾക്ക് 230 പേർക്ക് ഫണ്ട് അനുവദിക്കുക, ഷോപ്പിങ് കോംപ്ലക്സ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉടൻ തുറന്നുപ്രവർത്തിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 19ന് പഞ്ചായത്ത് ഓഫിസിനുമുന്നിൽ ധർണ സംഘടിപ്പിക്കുമെന്നും അംഗങ്ങൾ പറഞ്ഞു. പി. മോഹനൻ, സന്തോഷ് കപ്രാട്ട്, സനൽ പാർളി, വില്യംസ് മണ്ഡളത്ത്, അജി സുനിൽ എന്നിവർ സംസാരിച്ചു. mn edk- bahishkaraam എടക്കര പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ചിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ ഓഫിസ് പരിസരത്ത് മുദ്രാവാക്യം വിളിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
