Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:58 AM IST Updated On
date_range 11 Aug 2022 12:58 AM ISTറോഡിലെ കുഴിയടക്കാം; അപകടം സംഭവിക്കണം!
text_fieldsbookmark_border
കുന്നംകുളം: റോഡിലെ കുഴിയടക്കാൻ വാഹനയാത്രികർ വീണ് അപകടം സംഭവിക്കണമെന്ന അവസ്ഥയാണ്. കുന്നംകുളം-ഗുരുവായൂർ റോഡിലെ ചാട്ടുകുളത്തെ കുഴിയില്‍ വീണ് മധ്യവയസ്കന് ഗുരുതര പരിക്കേറ്റിരുന്നു. കേബിള്‍ ടി.വി ഓപറേറ്റർ കോട്ടപ്പടി നെയ്യന്‍വീട്ടില്‍ ജോഷിയെയാണ് (55) തോളെല്ല് പൊട്ടി അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയത്. റോഡിലെ ഈ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. പ്രധാന റോഡായ ഗുരുവായൂർ റോഡിൽ എണ്ണമറ്റ കുഴികളാണ്. അവ അടക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ആരെങ്കിലും കുഴിയിൽ വീണ് അപകടം സംഭവിച്ച് വിവാദമായാൽ അടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞദിവസം അപകടം സംഭവിച്ച് മണിക്കുറുകൾക്കുള്ളിൽ കുഴിയടച്ചിരുന്നു. tcckkm 4 കുന്നംകുളം-ഗുരുവായൂർ റോഡിൽ കുഴിയടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
