Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യധാന്യ ഗോഡൗണുകളിൽ...

ഭക്ഷ്യധാന്യ ഗോഡൗണുകളിൽ സപ്ലൈകോ കൈകാര്യ​ച്ചെലവ്​ അനുവദിച്ചു

text_fields
bookmark_border
ലക്ഷങ്ങൾ ബാധ്യതയെന്ന്​ ആക്ഷേപം പാലക്കാട്: സർക്കാറിന് ലക്ഷങ്ങൾ ബാധ്യതയുണ്ടാക്കി എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സപ്ലൈകോ കൈകാര്യച്ചെലവ്​ അനുവദിച്ചു. ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കുറവ്, ജീവനക്കാരുടെ ബാധ്യതയാകുന്നതിന് പരിഹാരമായാണ് കൈകാര്യച്ചെലവ്​ എന്ന്​ സപ്ലൈകോ അധികൃതർ പറയുന്നത്​. ഭക്ഷ്യധാന്യത്തിന്‍റെ അളവിന്‍റെ 0.2 ശതമാനമാണ്​ അനുവദിച്ചത്. ഒരു ഡിപ്പോയിൽ പ്രതിവർഷം ഏകദേശം 5000 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ്​ കൈകാര്യം ചെയ്യുന്നത്. ഇതുപ്രകാരം നാല് ലക്ഷത്തിന്‍റെ സാമ്പത്തിക ബാധ്യതയാണ് ഒരോ ഡിപ്പോക്കും ഉണ്ടാകുന്നത്​. സംസ്ഥാനത്ത് ഇത്തരം 76 ഡിപ്പോകളാണുള്ളത്. ഗോഡൗണുകൾ നിലവിൽ സംഭരണ നഷ്ടമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന ധനവകുപ്പ്​ നിലപാട്​ മറികടന്നാണ് സപ്ലൈകോ കൈകാര്യച്ചെലവ്​ അനുവദിച്ചത്. എഫ്.സി.ഐ, അരിമില്ലുകൾ എന്നിവിടങ്ങളിൽനിന്നാണ് ഗോഡൗണുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തുന്നത്. ചാക്കുകളിൽ നിറച്ച ഭക്ഷ്യധാന്യങ്ങളുടെ തൂക്കം പരിശോധിച്ചാണ് ഗോഡൗണുകളിൽ എത്തുന്നത്. ഇവിടെനിന്ന് പുറത്തേക്ക് വിതരണത്തിന് നൽകുകയും ചെയ്യുന്നു. അതിനാൽ ധാന്യച്ചോർച്ച സംഭവിക്കില്ലെന്നും ഈ മേഖലയിൽ അഴിമതി നടത്താനാണ് പുതിയ തീരുമാനമെന്നും ആക്ഷേപമുണ്ട്. സപ്ലൈകോ സി.എം.ഡി, ഭക്ഷ്യകമീഷൻ മെംബർ സെക്രട്ടറി, പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ എന്നിവർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തുക അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story