Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:43 AM IST Updated On
date_range 11 Aug 2022 12:43 AM ISTഹരിത കർമസേന അവലോകന യോഗം
text_fieldsbookmark_border
പുലാമന്തോൾ: പഞ്ചായത്ത് ഹരിത കർമസേനയുടെ ജൂലൈ മാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പഞ്ചായത്ത് ഹാളിൽ അവലോകന യോഗം ചേർന്നു. ഓരോ ടീമിന്റെയും പ്രവർത്തനങ്ങൾ പ്രത്യേകം പരിശോധിക്കുകയും ഹരിത കർമസേനയുടെ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവരെയും പുറംതിരിഞ്ഞു നിൽക്കുന്നവരെയും പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾക്ക് കൈക്കൊള്ളാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട്ട്, ക്ഷേമകാര്യ സമിതി ചെയർമാൻ മുഹമ്മദ് മുസ്തഫ, പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, സി.ഡി.എസ് ചെയർപേഴ്സൻ ജിഷ തുടങ്ങിയവർ സംബന്ധിച്ചു. MCPML: Haritha Karma sena
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story