Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:36 AM IST Updated On
date_range 11 Aug 2022 12:36 AM ISTസുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും കാലിക്കറ്റും ഗവേഷണ സഹകരണത്തിന് ധാരണ
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മില്‍ ഗവേഷണ സഹകരണത്തിന് ധാരണ. കാലിക്കറ്റിലെ ജന്തുശാസ്ത്ര പഠനവകുപ്പിലെ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനുള്ള ധാരണപത്രം രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ധൃതി ബാനര്‍ജി, കേന്ദ്രത്തിന്റെ മേധാവി ഡോ. വിശ്വനാഥ് ഡി. ഹെഗ്ഡേ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി. മമ്പാട് ഡോ. ഗഫൂര്‍ മെമ്മോറിയല്‍ എം.ഇ.എസ് കോളജുമായും സുവോളജിക്കല്‍ സര്‍വേ ഗവേഷണ സഹകരണത്തിന് ധാരണയായിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങള്‍, സെമിനാറുകള്‍, പരീക്ഷണങ്ങള്‍ എന്നിവക്കാണ് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നത്. സര്‍വകലാശാല പഠനവകുപ്പിന് വലിയ നേട്ടമാണെന്ന് വകുപ്പുമേധാവി ഡോ. ഇ.എം. മനോജം പറഞ്ഞു. എം.ഇ.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. മന്‍സൂറലി, ഡോ. സാബു കെ. തോമസ്, കോളജ് ഓഫ് ഫോറസ്ട്രി പ്രഫ. ഡോ. പി.ഒ. നമീര്‍, സുവോളജിക്കല്‍ സര്‍വേ സയന്റിസ്റ്റ് ഡോ. എല്‍. ബിന്ദു, ഡോ. വൈ. ഷിബുവര്‍ധനന്‍, ഡോ. വി.എം. കണ്ണന്‍, ഡോ. കെ. സിന്ധു എന്നിവര്‍ പങ്കെടുത്തു. പടം.MPG VLKN 1 ഫോട്ടോ- ഗവേഷണ സഹകരണത്തിനുള്ള ധാരണപത്രത്തില്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ധൃതി ബാനര്‍ജിയും കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും ഒപ്പുവെക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
