Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാധാരണക്കാരന്റെ...

സാധാരണക്കാരന്റെ പ്രതിരോധസ്വരവും സാഹിത്യവുമായിരുന്നു അറബി മലയാളം: ഫൈസല്‍ എളേറ്റില്‍

text_fields
bookmark_border
സാധാരണക്കാരന്റെ പ്രതിരോധസ്വരവും സാഹിത്യവുമായിരുന്നു അറബി മലയാളം: ഫൈസല്‍ എളേറ്റില്‍
cancel
സാധാരണക്കാരന്റെ പ്രതിരോധസ്വരവും സാഹിത്യവുമായിരുന്നു അറബി മലയാളം -ഫൈസല്‍ എളേറ്റില്‍ കൊണ്ടോട്ടി: മലയാളക്കരയിൽ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളോളം സര്‍ഗാത്മക ചൈതന്യം നിലനിര്‍ത്തിയ ഭാഷാവ്യവഹാരമായിരുന്നു അറബി മലയാളമെന്ന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമി സെക്രട്ടറിയും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഫൈസല്‍ എളേറ്റില്‍. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയുടെ സഹകരണത്തോടെ കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജിലെ അറബി, മലയാളം വിഭാഗങ്ങള്‍ സംയുക്തമായി 'അറബി മലയാളവും കേരളസംസ്കാരവും' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്വാതന്ത്ര്യസമരത്തിന് മുമ്പുതന്നെ അധിനിവേശ ശക്തികള്‍ക്കെതിരെ പ്രതിരോധ ശബ്ദമുയര്‍ത്തിയതിന് അറബി മലയാള കാവ്യങ്ങള്‍ കണ്ടുകെട്ടിയതും വിലക്കു നേരിടേണ്ടി വന്നതും ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 'ഭാഷാചരിത്ര മുദ്രകള്‍ അറബി മലയാളത്തില്‍' വിഷയത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഭാഷാശാസ്ത്ര വിഭാഗം അസോ. പ്രഫസര്‍ ഡോ. സി. സൈതലവി, 'മാപ്പിളപ്പാട്ടുകളിലെ അറബികവിതയുടെ സ്വാധീനം' വിഷയത്തില്‍ കവിയും മാപ്പിളപ്പാട്ട് ഗവേഷകനുമായ മൊയ്തു മാസ്റ്റര്‍ വാണിമേല്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അബ്ദുസ്സലാം കണ്ണിയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ വി. ലത്തീഫ്, ഐ.ക്യു.എ.സി കോഓഡിനേറ്റര്‍ ഡോ. ആബിദ ഫാറൂഖി, വിവിധ വകുപ്പ് തലവന്മാരായ ഡോ. കെ.പി. രതീഷ്, പി. ശിഹാബുദ്ദീന്‍, കെ.സി. താഹിര്‍, മൊയ്തീന്‍കുട്ടി കല്ലറ, പ്രവീണ്‍ രാജ്, കെ. അര്‍ഷക്, ഡോ. ഇന്ദുലേഖ, വിദ്യാർഥികളായ ഫിദ, താഹിറ ബീഗം എന്നിവര്‍ സംസാരിച്ചു. പടം m3 kdy 1 seminar കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജില്‍ നടന്ന 'അറബി മലയാളവും കേരള സംസ്കാരവും' സെമിനാര്‍ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമി സെക്രട്ടറിയും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story