Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:17 AM IST Updated On
date_range 11 Aug 2022 12:17 AM ISTകാറ്റടിച്ചാൽ വീണേക്കും പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം അപകടഭീഷണി
text_fieldsbookmark_border
കെട്ടിടം പൊളിച്ചുമാറ്റാൻ ഉടമകൾ തയാറാവുന്നില്ലെന്നാണ് പരാതി പൊന്നാനി: ശക്തമായ കാറ്റടിച്ചാൽ നിലംപൊത്താൻ സാധ്യതയുള്ള പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം അപകടഭീഷണിയുയർത്തുന്നു. കാലപ്പഴക്കംമൂലം പാതി തകർന്ന കെട്ടിടമാണ് അപായഭീഷണി ഉയർത്തിനിൽക്കുന്നത്. പൊന്നാനി അങ്ങാടിപ്പാലത്തിന് കിഴക്കുഭാഗത്ത് നിൽക്കുന്ന കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും തകർന്നനിലയിലാണ്. ആയിരക്കണക്കിന് വാഹനങ്ങളും കാൽനടക്കാരും കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ ഈ കെട്ടിടം തകർന്നാൽ വലിയ ദുരന്തമാണുണ്ടാവുക. കെട്ടിടത്തിന് മുന്നിൽ വൈദ്യുതി പോസ്റ്റുള്ളതിനാൽ ദുരന്തമുണ്ടായാൽ ആഘാതം ഇരട്ടിയാകും. കെട്ടിടത്തിന് പിന്നിൽ ആൾതാമസമുള്ള വീടുമുണ്ട്. കെട്ടിടത്തിന്‍റെ അപകടാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് കുടുംബം. തകർച്ചയിലായ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വർഷങ്ങൾക്കുമുമ്പുതന്നെ വീട്ടുകാർ നഗരസഭാധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും കെട്ടിടം പൊളിച്ചെന്നാണ് ഉടമകൾ മറുപടി നൽകിയത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ ഓരോന്നും വീടിന് പിൻവശത്തേക്ക് വീഴുന്നെന്നാണ് വീട്ടുകാർ പറയുന്നത്. പലതവണ കെട്ടിട ഉടമകളോട് നേരിട്ട് പരാതിപ്പെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻ നടപടിയായിട്ടില്ല. അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു. വിഷയത്തിൽ ജില്ല ഭരണകൂടം ഇടപെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻ തയാറായിട്ടില്ല. Photo: MP PNN 2: തകർച്ചയിലായ പൊന്നാനി അങ്ങാടിയിലെ കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
