Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:14 AM IST Updated On
date_range 11 Aug 2022 12:14 AM IST'കല്യാണ ഒറു' മൈക്രൊ കുടിവെള്ള പദ്ധതി നഗരസഭ കൗൺസിൽ പാസാക്കി
text_fieldsbookmark_border
അമൃത് രണ്ട് പദ്ധതിപ്രകാരം നഗരസഭക്ക് അനുവദിച്ച 13.5 കോടി രൂപ ചെലവഴിക്കും വളാഞ്ചേരി: നഗരസഭക്ക് അമൃത് രണ്ട് പദ്ധതി പ്രകാരം അനുവദിച്ച 13.5 കോടി രൂപ ഉപയോഗിച്ച് 'കല്യാണ ഒറുവിലെ (കല്യാണ ഉറവ) വെള്ളം സംരക്ഷിച്ച് വളാഞ്ചേരി നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളായ കഞ്ഞിപ്പുര, തോണിക്കൽ, വട്ടപ്പാറ, താണിയപ്പൻ കുന്ന്, കോതോൾ, അമ്പലപ്പറമ്പ് എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് മൈക്രോ പ്രോജക്ട് തയാറാക്കുന്നതിന് നഗരസഭ കൗൺസിലിൽ ഐകകണ്ഠ്യേന അംഗീകാരം നൽകി. പ്രദേശത്തിന്‍റെ സമഗ്ര വികസനത്തിന് ഡി.പി.ആർ തയാറാക്കാൻ കൗൺസിൽ തീരുമാനമെടുത്തു. നഗരസഭയിലെ ഒന്നുമുതൽ മൂന്നുവരെയും 30 മുതൽ 33 വരെയും വാർഡുകളുടെ കുടിവെള്ളത്തിന് പരിഹാരമാകുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർമാരായ ഇ.പി. അച്യുതൻ, കെ.കെ. ഫൈസൽ തങ്ങൾ, സദാനന്ദൻ കോട്ടീരി, വീരാൻകുട്ടി, സെക്രട്ടറി ഇൻ ചാർജ് അഷ്‌റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story