Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:14 AM IST Updated On
date_range 11 Aug 2022 12:14 AM ISTചങ്ങരംകുളം ടൗണിൽ വെള്ളക്കെട്ട്; ജനജീവിതം ദുസ്സഹം
text_fieldsbookmark_border
ചങ്ങരംകുളം: പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയ കനാൽ നിർമാണവും ആലങ്കോട്, നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയും കാരണം കാലവർഷം ശക്തമായതോടെ ചങ്ങരംകുളം ടൗണിൽനിന്നും ബൈപാസിൽനിന്നും ഒഴുകുന്ന മാലിന്യം കലർന്ന ജലം പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ചങ്ങരംകുളം കിഴക്കേ റോഡിൽ സൃഷ്ടിക്കുന്ന വെള്ളക്കെട്ട് മൂലം ടൗൺ മുതൽ മാസ് തിയറ്റർ വരെ ഒരുകിലോമീറ്റർ ദൂരത്തിൽ താമസിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്ന ജനങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. പരിസരത്തെ ഹോട്ടലുകളിൽനിന്ന് പുറത്തേക്കൊഴുകുന്ന മലിനജലം കുത്തിയൊലിച്ച് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരം കണ്ടെത്തിയിട്ടില്ല. പള്ളിയിലും ആശുപത്രിയിലും പരിസരത്തെ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്. പരിസരവാസികളുടെ ദുരിതത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചങ്ങരംകുളം മേഖല മുസ്‍ലിംലീഗ് പ്രവർത്തകസമിതി യോഗം പൊതുമരാമത്ത് മന്ത്രിയോടും വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. അഷ്റഫ് കോക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. സി.എം. യൂസഫ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story