Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:11 AM IST Updated On
date_range 11 Aug 2022 12:11 AM ISTപൊന്നാനിയിൽ ഖാദിമേളക്ക് തുടക്കമായി
text_fieldsbookmark_border
പൊന്നാനി: ഓണാഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ . 30 ശതമാനം ഗവ. റിബേറ്റിലാണ് ഖാദി വസ്ത്രങ്ങൾ വിൽക്കുന്നത്. ഓരോ 1000 രൂപയുടെ വാങ്ങലിനും സമ്മാന കൂപ്പണും ലഭിക്കും. ഒന്നാം സമ്മാനമായി 10 പവനും രണ്ടാം സമ്മാനമായി അഞ്ചുപവനും മൂന്നാം സമ്മാനമായി ഒരുപവന്‍ വീതം 14 പേര്‍ക്കും നല്‍കും. ജില്ലയില്‍ ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പില്‍ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. മേളയോടനുബന്ധിച്ച് സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പലിശരഹിത വ്യവസ്ഥയിലും ഖാദി വസ്ത്രങ്ങൾ ലഭിക്കും. മേള പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.വി. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുൻ എം.പി സി. ഹരിദാസ് മുഖ്യാതിഥിയായിരുന്നു. കൗൺസിലർ ഗിരീഷ് കുമാർ, ടി.കെ. അഷ്റഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി എന്നിവർ സംസാരിച്ചു. എം.കെ. ശ്യാമപ്രസാദ് സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു. Photo: MP PNN 7: പൊന്നാനി ഖാദി ഗ്രാമോദ്യോഗ് ഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഖാദിമേള നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
