Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:11 AM IST Updated On
date_range 11 Aug 2022 12:11 AM ISTഉറൂസിന് തുടക്കം
text_fieldsbookmark_border
എടപ്പാൾ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും എടപ്പാൾ ദാറുൽ ഹിദായ സ്ഥാപക നേതാവുമായിരുന്ന കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്ലിയാരുടെ 23ാമത് ഉറൂസിന് മഖ്ബറ സിയാറത്തോടെ തുടക്കംകുറിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം.വി. ഇസ്മായിൽ മുസ്‌ലിയാർ കുമരനല്ലൂർ സിയാറത്തിന് നേതൃത്വം നൽകി. കെ.എസ്.കെ. തങ്ങൾ മുഖൈബിലി, പി.വി. മുഹമ്മദ് മൗലവി, സി.എം. ബഷീർ ഫൈസി, പി.വി. മുഹമ്മദ് കുട്ടി ഫൈസി, കെ. മൂസ മുസ്‌ലിയാർ, കെ. സൈദ് ഹാജി, കെ.വി. മുഹമ്മദ് കുട്ടി മുസ്‌ലിയാർ, എ.വി.എ. അസീസ് മുസ്‌ലിയാർ, കെ.വി.എ. മജീദ് ഫൈസി, ടി.എ. റഷീദ് ഫൈസി, പി.എ. സലാം ഫൈസി തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നുവരെ അനുസ്മരണ സമ്മേളനവും ദുആ മജ്‌ലിസും മാണൂർ ദഅ്വ അറബിക് കോളജിൽ നടക്കും. അബ്ദുസ്സലാം ബാഖവി ദുബൈ മുഖ്യപ്രഭാഷണം നടത്തും. ഫോട്ടോ: കെ.വി. മുഹമ്മദ് മുസ്ലിയാരുടെ ഖബർ സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി. ഇസ്മായിൽ മുസ്‌ലിയാർ കുമരനെല്ലൂർ നേതൃത്വം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
