Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:30 AM IST Updated On
date_range 10 Aug 2022 1:30 AM ISTവ്യാപാരി ദിനാചരണം
text_fieldsbookmark_border
പുലാമന്തോൾ: വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂനിറ്റിന്‍റെ നേതൃത്വത്തിൽ നടന്ന ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ഏർബാദ് അസീസ് അധ്യക്ഷത വഹിച്ചു. വ്യാപാരികളുടെ മക്കളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാന വിതരണം പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ നിർവഹിച്ചു. ജില്ല കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞടുത്ത പി.ടി.എസ്. മൂസു, ഏർബാദ് അസീസ്, പുലാമന്തോളിൽ പത്രവിതരണ രംഗത്ത് 50 വർഷം പിന്നിട്ട ചെമ്മല മുഹമ്മദ് ഹാജി എന്നിവരെ ആദരിച്ചു. ജില്ല കമ്മിറ്റി നൽകുന്ന മരണാനന്തര സഹായ വിതരണം ജില്ല വൈസ് പ്രസിഡന്‍റ് പി.ടി.എസ് മൂസു നിർവഹിച്ചു. യൂത്ത് വിങ്, വനിത വിങ് അംഗങ്ങൾ ആശംസകൾ നേർന്നു. യൂനിറ്റ് സെക്രട്ടറി സമദ് ചോക്ലേറ്റ് സ്വാഗതവും ട്രഷറർ മുഹമ്മദലി ക്വാളിറ്റി നന്ദിയും പറഞ്ഞു. MCPML: Vyapari Dinacharanam. (പടം : ജില്ല കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്ത വ്യാപാരി അംഗങ്ങളെ പുലാമന്തോൾ യൂനിറ്റിന്‍റെ നേതൃത്വത്തിൽ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
