Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ളത്തിൽ കൊതുക്...

കുടിവെള്ളത്തിൽ കൊതുക് ലാർവകൾ; പ്രതിഷേധം

text_fields
bookmark_border
ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് മത്സ്യഭവൻ കുടിവെള്ള പദ്ധതിയിൽ 11, 14 വാർഡുകളിൽ നടപ്പാക്കിയ ജല സംഭരണിയിൽനിന്നുള്ള വെള്ളത്തിൽ കൊതുക്​ ലാർവകളെ കണ്ടെത്തി. കഴിഞ്ഞ മാർച്ച് 31ന് എടക്കഴിയൂർ ബീച്ചിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തതാണ് പദ്ധതി. ഉദ്ഘാടന ശേഷം നാല് മാസത്തിനിടയിൽ സംഭരണി വൃത്തിയാക്കലോ വെള്ളം ശുദ്ധീകരിക്കലോ ഇല്ലാത്തതാണ് കൊതുകുകൾ മുട്ടയിട്ട് ലാർവ പെരുകാൻ കാരണമെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് അർബുദ, വൃക്ക രോഗമുള്ളവർ നിരവധിയാണ്. കുടിവെള്ളം ശുദ്ധീകരിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന്​ അവർ ആവശ്യപ്പെട്ടു. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന്​ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക്​ പരാതി നൽകുമെന്ന് യു.ഡി.എഫ് നേതാക്കളായ മൊയ്തീൻഷാ പള്ളത്ത്, കുഞ്ഞിമുഹമ്മദ്, സുബൈദ പാലക്കൽ, മൊയ്‌ദു, ഷൗക്കത്ത്, അലി, നൗഫൽ, യൂസഫ്, മുഹമ്മദ്, സുഫൈൽ, അഫ്‌നാസ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story