Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമങ്കട ടൗൺ...

മങ്കട ടൗൺ വികസനത്തിനായി പരിശോധന

text_fields
bookmark_border
മങ്കട: എം.എൽ.എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മങ്കട ടൗൺ നവീകരിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക പരിശോധന മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. മങ്കട ഹൈസ്കൂൾ മുതൽ പെട്രോൾ പമ്പ് വരെയുള്ള റോഡിന്റെ വശങ്ങളിൽ വഴി യാത്രക്കാർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ നടപ്പാതയും മറ്റു നഗര സൗന്ദര്യവത്​കരണവും നടപ്പാക്കുന്നത് സംബന്ധിച്ചാണ് എം.എൽ.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്‌കർ അലി, ടി. കുഞ്ഞാലി, വാപ്പു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മർ, വാർഡ് അംഗങ്ങളായ അബ്ദുസ്സലാം, അബ്ബാസലി, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ പ്രദീപ് കുമാർ, ഓവർസിയർ മുസാഫിർ അഹമ്മദ്‌ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story