Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ.പി.ഡബ്ല്യു.എ ജില്ല...

ഇ.പി.ഡബ്ല്യു.എ ജില്ല കൺവെൻഷൻ

text_fields
bookmark_border
മഞ്ചേരി: സംസ്ഥാനത്തെ ഇലക്ട്രിക്കല്‍ പ്ലമ്പിങ് മേഖലയിലെ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ഇലക്ട്രിക്കല്‍ പ്ലമ്പേഴ്​സ്​ വര്‍ക്കേഴ്​സ്​ അസോസിയേഷന്‍ ജില്ല കൺവെൻഷനും ജില്ല കമ്മിറ്റി രൂപവത്​കരണവും സഭഹാളില്‍ നടന്നു. കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എൻജിനീയര്‍ മുഹമ്മദ് അബ്ദുന്നവാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് അജീഷ് ഇടുക്കി, സെക്രട്ടറി രാജേഷ് വര്‍ക്കല എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ അംഗങ്ങള്‍ക്ക് ഐ.ഡി കാര്‍ഡ് വിതരണവും നടന്നു. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമീഷന്‍റെ വികലമായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ നടത്താനും അനധികൃത വയറിങ് നടത്തുന്ന തൊഴിലാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഭാരവാഹികൾ: നജാത്ത് കോട്ടക്കൽ (പ്രസി), അലി പാണ്ടിക്കാട് (സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story