Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹീൽ ഇന്ത്യ പദ്ധതിയിൽ...

ഹീൽ ഇന്ത്യ പദ്ധതിയിൽ കരിപ്പൂരിനെ ഉൾപെടുത്തണം -പി. അബ്ദുൽ ഹമീദ് എം.എൽ.എ

text_fields
bookmark_border
വള്ളിക്കുന്ന്: ആരോഗ്യ ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഹീൽ ഇന്ത്യ പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളത്തെയും ഉൾപ്പെടുത്തണമെന്ന്​ പി. അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യമന്ത്രിയോടും വിമാനത്താവള മേധാവിയോടും ആവശ്യപ്പെട്ടു. വിമാനത്താവള ഉപദേശകസമിതി ചെയർമാൻ​ എം.പി അബ്ദുസ്സമദ് സമദാനിക്കും കത്ത് നൽകി. ലോകോത്തര നിലവാരത്തിലെ ആയുർവേദ ചികിത്സകേന്ദ്രമായ കോട്ടക്കൽ ആര്യവൈദ്യശാല ഉൾപ്പെടെ നിരവധി സൂപ്പർ സ്​പെഷാലിറ്റി ആശുപത്രികളും ആരോഗ്യ പരിപാലനകേന്ദ്രങ്ങളും വിമാനത്താവള പരിധിയിലുണ്ട്​. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിൽ സ്വാധീനം ചെലുത്തണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ എം.എൽ.എ കത്തയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story