Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലസ്​ വൺ: ആദ്യ...

പ്ലസ്​ വൺ: ആദ്യ അ​ലോട്ട്​മെന്‍റ്​ ഇന്ന്​ അവസാനിക്കും

text_fields
bookmark_border
മലപ്പുറം: ജില്ലയില്‍ പ്ലസ് വണിന് ആദ്യ അലോട്ട്‌മെന്‍റില്‍ അവസരം ലഭിച്ചവര്‍ക്ക് ബുധനാഴ്ച കൂടി പ്രവേശനം നേടാം. വൈകീട്ട് അഞ്ചിന്​ ആദ്യ അലോട്ട്‌മെന്‍റിലെ നടപടി വിദ്യാലയങ്ങള്‍ അവസാനിപ്പിക്കും. ആദ്യഘട്ടത്തില്‍തന്നെ അലോട്ട്‌മെന്‍റ്​ ലഭിച്ചവര്‍ വിദ്യാലയങ്ങളില്‍ താൽക്കാലികമായോ സ്ഥിരമായോ പ്രവേശന നടപടി പൂര്‍ത്തിയാക്കി. താൽക്കാലികമായവര്‍ ഫീസടക്കാതെയും സ്ഥിരം പ്രവേശനം നേടിയവര്‍ ഫീസടച്ചും പ്രവേശനം നേടി. ബാക്കിയുള്ളവർക്ക്​ ബുധനാഴ്ചകൂടി അവസരമുണ്ടാകും. അവസരം ലഭിച്ചവര്‍ അലോട്ട്‌മെന്‍റ്​ ലെറ്റര്‍ സഹിതം സ്കൂളിലെത്തി പ്രവേശനം പൂര്‍ത്തിയാക്കണം. ഫീസ് ഓണ്‍ലൈന്‍ വഴിയോ സ്കൂളിലോ അടക്കാം. ജില്ലയില്‍ പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്‍റ്​ പട്ടിക പുറത്തുവന്നതോടെ 34,103 കുട്ടികള്‍ക്കാണ് അവസരം ലഭിച്ചത്. സംവരണ സീറ്റുകള്‍ അടക്കം നിലവില്‍ 12,153 സീറ്റുകള്‍ ഒഴിവുണ്ട്. ആകെ 46,256 സീറ്റുകളിലേക്കാണ് അലോട്ട്മെന്‍റ്​ നടക്കുന്നത്. ജില്ലയില്‍ ആകെ 80,100 അപേക്ഷകരുണ്ട്. ജനറല്‍, ഇൗഴവ- തിയ്യ -ബില്ലവ, മുസ്​ലിം, വിശ്വകര്‍മ എന്നിവയില്‍ മുഴുവന്‍ സീറ്റുകളും ആദ്യ അലോട്ട്മെന്‍റില്‍ നിറഞ്ഞു. സംവരണ വിഭാഗത്തില്‍ എൽ.സി -ആഗ്ലോ ഇന്ത്യന്‍, ക്രിസ്റ്റ്യന്‍ ഒ.ബി.സി, ഹിന്ദു ഒ.ബി.സി, പട്ടികജാതി, പട്ടിക വര്‍ഗം, അംഗപരിമിതര്‍, കാഴ്ചപരിമിതര്‍, ധീരവ, കുശവന്‍, കുടുംബി, സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവര്‍, സ്പോര്‍ട്​സ് ക്വോട്ട എന്നിവയിലാണ് സീറ്റുകള്‍ ബാക്കിയുള്ളത്. മുന്നാക്ക വിഭാഗം സംവരണത്തിലാണ്​ ജില്ലയിൽ കൂടുതൽ സീറ്റുകൾ ബാക്കിയുള്ളത്​. ഈ വിഭാഗത്തിൽ 3240 സീറ്റുകളിൽ 596 എണ്ണം മാത്രമാണ്​ ആദ്യ അലോട്ട്​മെന്‍റിൽ ഉൾപ്പെട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story