Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 2:01 AM IST Updated On
date_range 9 Aug 2022 2:01 AM ISTനെടുങ്കയം ബദൽ സ്കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണം -എ.ഐ.വൈ.എഫ്
text_fieldsbookmark_border
കരുളായി: നെടുങ്കയം ബദൽ സ്കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എ.ഐ.വൈ.എഫ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഉച്ചക്കുളത്ത് പ്രവർത്തിക്കുന്ന ട്രൈബൽ സ്കൂൾ നെടുങ്കയത്തേക്ക് മാറ്റിസ്ഥാപിക്കുകയോ അല്ലാത്തപക്ഷം നെടുങ്കയം എൽ.പി സ്കൂളാക്കി ഉയർത്തുകയോ വേണമെന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലതീരുമാനം ഉണ്ടായില്ലെങ്കിൽ രക്ഷിതാക്കളെയും കോളനിവാസികളെയും പങ്കെടുപ്പിച്ച് സമരപരിപാടികളിലേക്ക് കടക്കാൻ സംഘടന നിർബന്ധിതരാകുമെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു. നെടുങ്കയം കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഷുഹൈബ് മൈലമ്പാറ അധ്യക്ഷത വഹിച്ചു. ഇയാസ് പനോളി, മനീഷ് നെടുങ്കയം, ശ്രീരാഗ്, ഗംഗ നന്ദന, സുമിജ, സന്ധ്യ, മിഥുൻ, സഞ്ജയ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story