Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:07 AM IST Updated On
date_range 9 Aug 2022 1:07 AM ISTകാലിക്കറ്റില്‍ അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനം ഒക്ടോബറിൽ
text_fieldsbookmark_border
തേഞ്ഞിപ്പലം: വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയവയുടെ ഭീഷണി മറികടക്കാന്‍ സസ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വിഷയമാക്കി കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സമ്മേളനവും ശിൽപശാലയും സംഘടിപ്പിക്കുന്നു. സര്‍വകലാശാല ബോട്ടണി പഠനവിഭാഗവും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്‍റ് ഫിസിയോളജിയും ചേര്‍ന്നുനടത്തുന്ന പരിപാടി ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ നാലുവരെയാണ്. ഭീഷണികള്‍ മറികടക്കാന്‍ സസ്യങ്ങള്‍ സൃഷ്ടിക്കുന്ന ബയോകെമിക്കല്‍, ഫിസിയോളജിക്കല്‍ പ്രതികരണങ്ങളെക്കുറിച്ച പഠനങ്ങളുടെ പ്രബന്ധാവതരണങ്ങളുണ്ടാകും. പ്രകാശസംശ്ലേഷണ ഗവേഷണമേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞന്‍ പ്രഫ. ഗോവിന്ദ്ജിയെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യക്കകത്തും പുറത്തുമുള്ള സസ്യശാസ്ത്രജ്ഞര്‍ പങ്കെടുക്കുമെന്ന് ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍ അറിയിച്ചു. പരിപാടിയുടെ ലഘുപത്രിക വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഡോ. ജോസ് ടി. പുത്തൂര്‍ എന്നിവര്‍ പ്രകാശനം ചെയ്തു. പടം.MT VLKN 1 അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനത്തിന്‍റെയും ശിൽപശാലയുടെയും ബ്രോഷര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഡോ. ജോസ് ടി. പുത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
