Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വർണം കടത്താൻ ശ്രമം:...

സ്വർണം കടത്താൻ ശ്രമം: കരിപ്പൂരിൽ ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
ഒരാഴ്ചക്കിടെ പിടിയിലായത്​ രണ്ട്​ ജീവനക്കാർ കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ വീണ്ടും ജീവനക്കാരൻ പിടിയിൽ. ശുചീകരണ വിഭാഗത്തിലെ തൊഴിലാളിയായ മലപ്പുറം കൊളക്കാട്ടുചാലിൽ സ്വദേശി ​കെ. സൈനുൽ ആബിദിനെയാണ്​ (27) തിങ്കളാഴ്ച എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ വിഭാഗം പിടികൂടിയത്​. ഇയാളിൽനിന്ന്​ 1680 ഗ്രാം സ്വർണമിശ്രിതം വേർതിരിച്ചെടുത്തു. അന്താരാഷ്​​ട്ര ടെർമിനലിലെ എമിഗ്രേഷൻ ഹാളിലെ ശൗചാലയത്തിൽ വിദേശത്തുനിന്ന്​ എത്തിയ യാത്രക്കാരൻ രണ്ട്​ പാക്കറ്റിലായി സ്വർണമിശ്രിതം ഉപേക്ഷിച്ചിരുന്നു​. ഈ സ്വർണം പുറ​ത്തെത്തിക്കുന്നതിനിടെയാണ് സൈനുൽ ആബിദ്​ പിടിയിലായത്​. ഇയാൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നത്​ കസ്റ്റംസ്​ അന്വേഷിക്കുന്നുണ്ട്​. ഒരാഴ്ച മുമ്പും ജീവനക്കാരനെ സ്വർണം കടത്തുന്നതിനിടെ പിടികൂടിയിരുന്നു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ്​ ഷമീമാണ്​ 1.19 കോടി രൂപയുടെ സ്വർണവുമായി ഒരാഴ്ച മുമ്പ്​ കേന്ദ്ര വ്യവസായ സുരക്ഷസേന (സി.ഐ.എസ്​.എഫ്​) പരിശോധനയിൽ കുടുങ്ങിയത്​. ഫോട്ടോ: mpg gold sainul abideen: സൈനുൽ ആബിദ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story