Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഭ സംഗമം

പ്രതിഭ സംഗമം

text_fields
bookmark_border
പ്രതിഭ സംഗമം
cancel
പൊന്നാനി: നഗരസഭതല പ്രതിഭ സംഗമവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. നഗരസഭ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. 410 വിജയികളെയാണ് നഗരസഭ ആദരിച്ചത്. മുഖ്യമന്ത്രിയുടെ പ്രതിഭ അവാർഡ് നേടിയ ശ്രീലക്ഷ്മി, സ്നേഹ, ജില്ലയിലെ മികച്ച സാക്ഷരത പ്രേരകായി തെരഞ്ഞെടുത്ത ടി. ഷീജ, മികച്ച ആശ പ്രവർത്തകക്കുള്ള അവാർഡ് നേടിയ ഷീജ എന്നിവരെയും ഉപഹാരം നൽകി അനുമോദിച്ചു. പൊന്നാനി എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഹയർ സെക്കൻഡറി മുൻ ജോയന്‍റ്​ ഡയറക്ടർ കെ. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. തിരൂർ തുഞ്ചൻ കോളജ് റിട്ട. പ്രിൻസിപ്പൽ വിജു നായരങ്ങാടി മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ. ഷംസു, രജീഷ് ഈപ്പാല, ഷീന സുദേശൻ, എം. ആബിദ, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ സ്വാഗതവും കൗൺസിലർ വി.പി. സുരേഷ് നന്ദിയും പറഞ്ഞു. Photo: MP PNN1: പൊന്നാനി നഗരസഭതല പ്രതിഭസംഗമവും പുരസ്കാര സമർപ്പണവും ഹയർ സെക്കൻഡറി മുൻ ജോയന്‍റ്​ ഡയറക്ടർ കെ. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story