Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:18 AM IST Updated On
date_range 9 Aug 2022 12:18 AM ISTകിറ്റ് വിതരണം
text_fieldsbookmark_border
വളാഞ്ചേരി: ഉപജില്ലയിലെ കിടപ്പിലായ കുട്ടികൾക്കുള്ള പഠനക്കിറ്റിന്‍റെ കുറ്റിപ്പുറം ബി.ആർ.സിതല ഉദ്ഘാടനം കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. ഹരീഷ്, ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം എക്സിക്യൂട്ടിവ് അംഗം വി.പി. അലി അക്ബറിന് നൽകി നിർവഹിച്ചു. വടക്കുംപുറം എ.യു.പി സ്കൂളിലെ കിടപ്പിലായ നാല് കുട്ടികൾക്കുള്ള പഠനക്കിറ്റുകൾ സ്പെഷൽ എജുക്കേറ്റർ ടി.കെ. സാജിത, വി.പി. അലി അക്ബർ എന്നിവർ ഏറ്റുവാങ്ങി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും മറ്റു പഠനസഹായത്തിനും ഉതകുന്ന തരത്തിലെ കളിയുപകരണങ്ങളും മറ്റുമാണ് കിറ്റിലുള്ളത്. ബി.പി.സി ടി. അബ്ദുസ്സലീം, പി.പി. ഹൈദരലി, ട്രെയിനർമാരായ എസ്. അച്യുതൻ, വി. ജഗദീഷ്, സ്പെഷൽ എജുക്കേറ്റർമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. MP VNCY 3 AEO Hareesh.jpg: കിടപ്പിലായ കുട്ടികൾക്കുള്ള പഠനക്കിറ്റ് വിതരണത്തിന്‍റെ കുറ്റിപ്പുറം ബി.ആർ.സിതല ഉദ്ഘാടനം കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. ഹരീഷ്, വി. പി. അലി അക്ബറിന് കൈമാറി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
