Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 2:08 AM IST Updated On
date_range 8 Aug 2022 2:08 AM ISTഹരിത കർമസേനക്കുള്ള ഉപഹാരം പെരിന്തൽമണ്ണ നഗരസഭ ഏറ്റുവാങ്ങി
text_fieldsbookmark_border
പെരിന്തൽമണ്ണ: വേറിട്ടതും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് ജില്ലയിലെ മറ്റു മൂന്നു നഗരസഭകളോടൊപ്പം പെരിന്തൽമണ്ണ നഗരസഭ ഹരിത കർമസേനക്കും അംഗീകാരം. മാലിന്യസംസ്കരണ രംഗത്ത് ഹരിത കർമസേനയെ ക്രിയാത്മകവും നൂതനവുമായ രീതിയിൽ വിനിയോഗിച്ചതിനാണ് ജില്ല ശുചിത്വ മിഷന്റെ അംഗീകാരം. നഗരസഭയിൽ മുഴുവൻ വീടുകളിലും മാസത്തിൽ ഒരുതവണയും വ്യാപാരസ്ഥാപനങ്ങളിൽ എല്ലാ ദിവസവും നേരിട്ടെത്തി മാലിന്യം ശേഖരിക്കുന്നുണ്ട്. 71 അംഗങ്ങൾ മാലിന്യസംസ്കരണ ജോലി ചെയ്യുന്നുണ്ട്. മലപ്പുറത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്മാൻ പുരസ്കാരം കൈമാറി. നഗരസഭ ചെയർമാൻ പി. ഷാജി, ഉപാധ്യക്ഷ എ. നസീറ എന്നിവർ ഏറ്റുവാങ്ങി. Mc pmna 4 nagarasabha പെരിന്തൽമണ്ണ നഗരസഭയുടെ മാലിന്യസംസ്കരണ പദ്ധതിക്ക് ജില്ലതലത്തിൽ ഉള്ള ഉപഹാരം മന്ത്രി വി. അബ്ദുറഹ്മാൻ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
