Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിളംബര റാലി

വിളംബര റാലി

text_fields
bookmark_border
മലപ്പുറം: 'സ്വതന്ത്രഭാരതം; മരിക്കരുത്, മരീചികയാകരുത്' പ്രമേയത്തില്‍ സുന്നി യുവജന സംഘം ഈസ്റ്റ് ജില്ല കമ്മിറ്റി സ്വാതന്ത്ര്യദിനത്തില്‍ മലപ്പുറം കോട്ടക്കുന്ന് മൈതാനിയില്‍ സംഘടിപ്പിക്കുന്ന സംരക്ഷണവലയത്തിന്റെ പ്രചാരണഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ചു. കിഴക്കേത്തല സുന്നി മഹല്‍ ജങ്​ഷനില്‍നിന്നാരംഭിച്ച റാലി കോട്ടപ്പടി ചുറ്റി സമാപിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സലീം എടക്കര, കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍, സാലിഹ് തങ്ങള്‍ പട്ടര്‍കടവ്, ഫസല്‍ തങ്ങള്‍ മമ്പാട്, സബാഹ് തങ്ങള്‍ തച്ചണ്ണ, ഇമ്പിച്ചിക്കോയ തങ്ങള്‍ പെരിമ്പലം തുടങ്ങിയവർ നേതൃത്വം നല്‍കി. photo: mm എസ്.വൈ.എസ് സംരക്ഷണവലയത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറത്ത് നടത്തിയ 'കെ.എം. സീതി സാഹിബ് അസാധാരണ വ്യക്തിത്വം' മലപ്പുറം: കെ.എം. സീതി സാഹിബ് അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നെന്ന് എം.എസ്​.എഫ്​ ദേശീയ പ്രസിഡന്‍റ്​ ടി.പി. അഷ്റഫലി. കേരളത്തിൽ ഇന്ന് കാണുന്ന വിദ്യാഭ്യാസപുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് സീതി സാഹിബ് എന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ മലപ്പുറം മുനിസിപ്പൽതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സി.പി. സാദിഖലി അധ്യക്ഷത വഹിച്ചു. 'അഭിമാനകരമായ അസ്തിത്വം' വിഷയത്തിൽ നസീർ ആക്കോടും 'മുസ്​ലിം ലീഗും വിദ്യാഭ്യാസമുന്നേറ്റവും' വിഷയത്തിൽ എം. ഉസ്മാനും സംസാരിച്ചു. സീതി സാഹിബ് അക്കാദമി പാഠശാല മുനിസിപ്പൽ കോഓഡിനേറ്റർ റസാഖ് വാളൻ സ്വാഗതം പറഞ്ഞു. സുബൈർ മൂഴിക്കൽ, മന്നയിൽ അബൂബക്കർ, ഷാഫി കാടേങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story