Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.സി.ഇ.സി സ്നേഹോപഹാരം

കെ.സി.ഇ.സി സ്നേഹോപഹാരം

text_fields
bookmark_border
തൃശൂർ: പഠന വിജയികൾക്കൊരു പാരിതോഷികം പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹകരണ ജീവനക്കാരുടെ മക്കൾക്ക് നൽകി ആദരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.വി. മണിലാൽ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉപഹാരസമർപ്പണം നടത്തി. ജില്ല സെക്രട്ടറി എ.എസ്. സുരേഷ് ബാബു, ജില്ല ജോയന്റ് സെക്രട്ടറി എം. രാധാകൃഷ്ണൻ, കെ.സി. ബിന്ദു, രേഖ റിനോഷ്, കെ.കെ. അശോകൻ, കെ.കെ. സുധീർ എന്നിവർ സംസാരിച്ചു. പുല്ലഴി കോൾപ്പടവ് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.എൻ. രഘുവിനെ ആദരിച്ചു. ചരിത്രോത്സവം ജില്ലതല പരിശീലനം തൃശൂർ: ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ചരിത്രോത്സവം ജില്ലതല പരിശീലനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള സ്​റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. അംഗം പി. തങ്കം, തൃശൂർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബി, ജില്ല എക്സി. അംഗം ഖാദർ പട്ടേപ്പാടം, പ്രഫ. എം. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിലെ ലൈബ്രറികളിൽ 715 ചരിത്രോത്സവ പരിപാടികൾ സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story