Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയമസഭ സെക്രട്ടറിക്ക്...

നിയമസഭ സെക്രട്ടറിക്ക് അക്ഷരസ്നേഹികളുടെ സ്നേഹാദരം

text_fields
bookmark_border
നിയമസഭ സെക്രട്ടറിക്ക് അക്ഷരസ്നേഹികളുടെ സ്നേഹാദരം
cancel
വടക്കാഞ്ചേരി: നാടിന് അഭിമാനമായ നിയമസഭ സെക്രട്ടറിക്ക് അക്ഷര സ്നേഹികളുടെ സ്നേഹാദരം. 15ാം കേരള നിയമസഭ സെക്രട്ടറിയായി നിയമിതനായ തിരുവനന്തപുരം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി​ എ.എം. ബഷീറിന് കേരളവർമ പൊതു വായനശാലയിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. സ്വീകരണ സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കവിയും അഭിഭാഷകനുമായ പി.ടി. നരേന്ദ്ര മേനോൻ മുഖ്യാതിഥിയായി. ലൈബ്രറി പ്രസിഡന്‍റ് വി. മുരളി അധ്യക്ഷത വഹിച്ചു. അഡ്വ. ടി.എ. നജീബ്, ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, പി. ശങ്കരനാരായണൻ, കെ.എസ്. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ജി. സത്യൻ സ്വാഗതവും പി.കെ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. പടം. നിയമസഭ സെക്രട്ടറി എ.എം. ബഷീറിനെ കേരളവർമ പൊതുവായനശാലയുടെ ആദരിക്കൽ ചടങ്ങ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു TCT.wky.library.basher.swekaranam.20220807-WA0012.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story