Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:19 AM IST Updated On
date_range 8 Aug 2022 1:19 AM ISTവടക്കേക്കാട് കലുങ്ക് നിർമാണം: ഗതാഗത നിയന്ത്രണം
text_fieldsbookmark_border
വടക്കേക്കാട്: കലുങ്ക് നിർമാണത്തിന്‍റെ ഭാഗമായി വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വടക്കേക്കാട് പഞ്ചായത്തിൽ ബസ് ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഗുരുവായൂർ, ചാവക്കാട് ഭാഗത്തുനിന്ന് പൊന്നാനി ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങൾ മുഖംമൂടി മുക്കിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് നമ്പീശൻ പടിയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഞമനേങ്ങാട്- ഐ.സി.എ വട്ടേമ്പാടം വഴി, കല്ലിങ്കൽ -വടക്കേക്കാട് സെന്‍റർ വഴി, ആൽത്തറ പൊന്നാനി റോഡിലേക്ക് പ്രവേശിക്കണമെന്ന് ചാവക്കാട് അസി. എൻജിനീയർ അറിയിച്ചു. കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങളും ഇതേവഴി പോകേണ്ടതാണ്. പൊന്നാനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വടക്കേക്കാട് സെന്‍ററിൽനിന്ന് ഇടത് തിരിഞ്ഞ് കല്ലിങ്കൽ -ഐ.സി.എ വട്ടേമ്പാടം -ഞമനേങ്ങാട് -നമ്പീശൻ പടിയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുന്നംകുളം ഭാഗത്തേക്കും വലത്തോട്ട് തിരിഞ്ഞ് മുഖംമൂടിമുക്ക് വഴി ഗുരുവായൂർ, ചാവക്കാട് ഭാഗത്തേക്ക് പോകേണ്ടതാണ്. പുതിയ കലുങ്ക് നിർമിക്കുന്ന റോഡിൽ താൽക്കാലികമായി ഉണ്ടാക്കുന്ന റോഡിലൂടെ ബസ് ഒഴികെയുള്ള വാഹനങ്ങൾ കടത്തിവിടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story