Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:19 AM IST Updated On
date_range 8 Aug 2022 1:19 AM ISTമാധ്യമപ്രവർത്തകൻ ശ്രീവത്സൻ നിര്യാതനായി
text_fieldsbookmark_border
മഞ്ചേരി: 'ദ ഹിന്ദു' മുൻ റെസിഡന്‍റ് എഡിറ്ററും സ്പോർട്സ് ജേണലിസ്റ്റുമായിരുന്ന നിലമ്പൂർ 'ശിവശ്രീ'യിൽ ശ്രീവത്സൻ (59) നിര്യാതനായി. 'ഇന്ത്യൻ എക്സ്പ്രസ്', 'ഡെക്കാൻ ക്രോണിക്കിൾ', 'തെലങ്കാന ടുഡേ' എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ കായികമത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറെ നാളായി മഞ്ചേരിയിലെ ഭാര്യസഹോദരന്‍റെ വീട്ടിൽ ചികിത്സയിലായിരുന്നു. പരേതനായ നിലമ്പൂർ പകിടീരി ശിവദാസ് നായരുടെയും വത്സലയുടെയും മകനാണ്. ഭാര്യ: രമാദേവി (ഓൺലൈൻ എഡിറ്റർ, കാക്റ്റസ് കമ്യൂണിക്കേഷൻ). മകൻ: ദീപക് വത്സൻ (ഹൈദരാബാദ്). സഹോദരി: ശ്രീകല (അധ്യാപിക, മഞ്ചേരി അമൃത വിദ്യാലയം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർ മഠത്തിൽ. mji sreevalsan 59 ശ്രീവത്സൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story