Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:17 AM IST Updated On
date_range 8 Aug 2022 1:17 AM ISTമോഡൽ ബോയ്സ്, ഗേൾസ് സ്കൂളുകൾ ലയിപ്പിക്കണം -എംപോസാറ്റ്
text_fieldsbookmark_border
തൃശൂർ: ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ മോഡൽ ബോയ്സ് ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ തൃശൂർ (എംപോസാറ്റ്) വാർഷിക പൊതുയോഗം പ്രസിഡന്‍റ് എം. സലീമിന്‍റെ അധ്യക്ഷതയിൽ ചേർന്നു. റിപ്പോർട്ടും വാർഷിക വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് ലിംഗ സമത്വം നടപ്പാക്കാനുള്ള നിർദേശത്തിന്‍റെ ഭാഗമായി തൃശൂർ മോഡൽ ബോയ്സും മോഡൽ ഗേൾസും ലയിപ്പിച്ച് തൃശൂരിന്‍റെ മാതൃക വിദ്യാലയമാക്കണമെന്ന് യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ് അഡ്വ. ഷോബി ടി. വർഗീസ്, നന്ദകുമാർ ആലത്ത്, സെക്രട്ടറി ബാബു മുക്കാപ്പുഴ, ട്രഷറർ രാഘവ് ഭാസ്കർ, എ.എസ്. കൊച്ചനിയൻ, റോഷൻ യു. ആട്ടോക്കാരൻ, ഉദയരാജ് റാവു, ഓൾവെക്സ് മൈക്കിൾ നോറോണ, ജോഷി സി. ജോർജ്, എൻ.പി. കൃഷ്ണൻകുട്ടി, എ.എസ്. രവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story