Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:55 AM IST Updated On
date_range 8 Aug 2022 12:55 AM ISTഅധ്യാപകരെ ദുരിതത്തിലാക്കുന്ന സർക്കുലറുകൾ പിൻവലിക്കണം -കെ.എച്ച്.എസ്.ടി.യു
text_fieldsbookmark_border
മലപ്പുറം: സേ പരീക്ഷ മൂല്യനിർണയം, നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് സംഘടിപ്പിക്കൽ, പ്ലസ് വൺ പ്രവേശനം തുടങ്ങിയവ ഒരേ ദിവസങ്ങളിൽ വരുന്നത് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരേയും അധ്യാപകരേയും ഒരുപോലെ ദുരിതത്തിലാക്കുന്നതായി ആക്ഷേപം. പരസ്പര ഏകോപനമില്ലാതെ ഇറക്കുന്ന ഇത്തരം അശാസ്ത്രീയ ഉത്തരവുകൾ പിൻവലിക്കണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഒ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിസന്റ് ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാഫർ. എം, ട്രഷറർ അബ്ദുന്നാസർ, ഹംസ, ഉസ്മാൻ, ഇർഷാദ് ഓടക്കൽ, മുഹമ്മദ്, ഷമീർ, ടി.പി മുജീബ്, ഇ.പി. അലി അഷ്‌ക്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story