Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 2:15 AM IST Updated On
date_range 7 Aug 2022 2:15 AM ISTഅമരമ്പലത്ത് ദുരിന്ത നിവാരണ പ്രവർത്തന പ്രത്യേക യോഗം ചേർന്നു
text_fieldsbookmark_border
പൂക്കോട്ടുംപാടം: മഴ തുടരുന്ന സാഹചര്യത്തിൽ ദുരിന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് അമരമ്പലത്ത് പ്രത്യേക യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വൈസ് പ്രസിഡന്റ് അനിത രാജു, സ്ഥിരംസമിതി അധ്യക്ഷന്മാരായ അബ്ദുൽ ഹമീദ് ലബ്ബ, എ.കെ. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ബിജു, പഞ്ചായത്ത് സെക്രട്ടറി പി.ബി. ഷാജു, വില്ലേജ് ഓഫിസർ കെ.കെ. രാജൻ, പൂക്കോട്ടുംപാടം എസ്.ഐ വി. ഷാജു, കെ.എസ്.ഇ.ബി അസി. എൻജിനീയർ സുജിത്ത് രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. കാറ്റിലും മഴയിലും വൈദ്യുതി കേബിളുകൾക്കും വൈദ്യുതി തൂണുകൾക്കും തകരാറുകൾ സംഭവിക്കുകയും കമ്പികൾ ഉൾപ്പെട്ടെ പൊട്ടിവീഴുന്ന സാഹചര്യവും ശ്രദ്ധയിൽപെട്ടാൽ അപകടം ഒഴിവാക്കാനായി ഉടൻ കെ.എസ്.ഇ.ബിയെ വിവരം അറിയി ക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അസി. എൻജിനീയർ സുജിത്ത് രാജൻ അറി യിച്ചു. പരിധിയിൽ കൂടുതൽ ഉയരത്തിൽ മരം കയറ്റി പോകുന്ന ലോറികൾ സർവിസ് വയറുകളും കേബിളുകളും പൊട്ടിച്ച് അപകടം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചർച്ച ഉയർന്ന സാഹചര്യത്തിൽ അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾ പൊലീസ് പരിശോധന നടത്തുമെന്ന് എസ്.ഐ അറിയിച്ചു. തേൾപ്പാറ ആരോഗ്യകേന്ദ്രത്തിൽ അവശ്യമരുന്നുകൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ജെ.എച്ച്.ഐ അറിയിച്ചു. ഫോട്ടോppm2 അമരമ്പലത്ത് ദുരിന്തനിവാരണ പ്രവർത്തന പ്രത്യേക യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
