Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുല്യത ക്ലാസുകളുടെ...

തുല്യത ക്ലാസുകളുടെ ബ്ലോക്കുതല ഉദ്ഘാടനം

text_fields
bookmark_border
നിലമ്പൂർ: പത്താംതരം തുല്യത പതിനാറാം ബാച്ചിന്‍റെയും ഹയർ സെക്കൻഡറി തുല്യത ഏഴാം ബാച്ചിന്‍റെയും പ്രസിഡന്റ് പി. പുഷ്പവല്ലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയിൽ അധ‍്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ അബ്ദുൽ റഷീദ് പദ്ധതി വിശദീകരിച്ചു. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കമ്മ നെടുമ്പടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ റഷീദ് വാളപ്ര, സജന അബ്ദുറഹ്മാൻ, സൂസമ്മ മത്തായി, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ അനിജ, സി.കെ. സുരേഷ്, സഹിൽ അകമ്പാടം, മറിയാമ്മ ജോർജ്, അമരമ്പലം പഞ്ചായത്ത് അംഗം സത്യകുമാരൻ, ബി.ഡി.ഒ എ.ജെ. സന്തോഷ്, ജി.ഇ.ഒ ജയൻ, ബ്ലോക്ക് കോഓഡിനേറ്റർ ഉഷാകുമാരി, ഒ.ടി. പ്രഭാവതി, രജനി, പാത്തുമ്മ, സുജാത എന്നിവർ സംസാരിച്ചു. നിലമ്പൂർ ബ്ലോക്കിന്​ കീഴിൽ പത്താം തരം തുല്യതക്ക് 328 പേരും ഹയർ സെക്കൻഡറി തുല്യതക്ക് 331 പേരുമാണ് രജിസ്റ്റർ ചെയ്തത്. അഞ്ച്​ പഠനകേന്ദ്രങ്ങളിലായി എല്ലാ ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story