Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്തപ്പിരിയത്ത് പന്നി...

പത്തപ്പിരിയത്ത് പന്നി ശല്യം രൂക്ഷം; പരാതിയുമായി കർഷകർ

text_fields
bookmark_border
എടവണ്ണ: പത്തപ്പിരിയത്ത്​ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനെതിരെ അഖിലേന്ത്യ കിസാൻ സഭ പത്തപ്പിരിയം യൂനിറ്റ് എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് പരാതി നൽകി. വാഴ, കപ്പ, നെല്ല്, ചേമ്പ്, ചേന എന്നിവയാണ് പ്രധാനമായി പന്നിക്കൂട്ടം നശിപ്പിക്കുന്നത്. കർഷകർ വലിയ ബുദ്ധിമുട്ട് അനുഭവിച്ചാണ് കൃഷിയുമായി മുന്നോട്ട് പോകുന്നതെന്ന് പരാതിയിൽ പറയുന്നു. യൂനിറ്റ് സെക്രട്ടറി കെ. മാധവൻ, ട്രഷറർ പി.എം. ഭാസ്കരൻ, പ്രസിഡന്റ് മൊയ്തീൻകുട്ടി, സി.പി.ഐ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി വടക്കൻ സൈനുദ്ദീൻ, സി. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അഭിലാഷ് പറഞ്ഞു.
Show Full Article
TAGS:
Next Story