Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരുന്ന് ക്ഷാമം: ജില്ല...

മരുന്ന് ക്ഷാമം: ജില്ല ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ്​ മാർച്ച്

text_fields
bookmark_border
മരുന്ന് ക്ഷാമം: ജില്ല ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ്​ മാർച്ച്
cancel
നിലമ്പൂർ: ജില്ല ആശുപത്രിയിലെ രൂക്ഷമായ മരുന്നുക്ഷാമം പരിഹരിക്കണമെന്ന് ആവശ‍്യപ്പെട്ട് നിലമ്പൂർ മുനിസിപ്പൽ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ നടത്തി. ആശുപത്രിയിൽ ലഭ്യമായിരുന്ന ഭൂരിഭാഗം മരുന്നുകളും പുറത്തുള്ള സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന്​ വാങ്ങിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സമയത്ത് രൂക്ഷമായ മരുന്ന് ക്ഷാമമാണുള്ളത്. ആദിവാസികളടക്കം ആയിരക്കണക്കിന് സാധാരണകാർ ഇതുമൂലം വലിയ പ്രയാസത്തിലാണ്. കുട്ടികളുടെ ഒ.പിയിൽ ടോക്കൺ എടുത്തവരെ മുഴുവൻ പേരെയും ഡോക്ടർ നോക്കാൻ തയാറാവുന്നില്ലെന്നും ഇതിനും പരിഹാരം കാണണമെന്നും സമരക്കാർ ആവശ‍്യപ്പെട്ടു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് മാനു മൂർക്കൻ അധ‍്യക്ഷത വഹിച്ചു. റനീസ് കവാട്, ടി.എം.എസ്. ആഷിഫ്, വല്ലാഞ്ചിറ അബ്ദുല്ല, ഷിബു പുത്തൻവീട്ടിൽ, റഹീം ചോലയിൽ, ഷഫീക്ക് മണലൊടി, നിസാർ ആലുങ്ങൽ, സന്തോഷ് കുളകണ്ടം, സിയാദ് വീട്ടിച്ചാൽ, ഷാനവാസ് പട്ടിക്കാടൻ, രാഹുൽ പാണക്കാടൻ എന്നിവർ സംസാരിച്ചു. Nbr Photo-1 Congres മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ‍്യപ്പെട്ട് നിലമ്പൂർ ജില്ല ആശുപത്രിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ ധർണ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story