Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 2:11 AM IST Updated On
date_range 7 Aug 2022 2:11 AM IST'കവളപ്പാറയിൽ വീട് ലഭിക്കാത്തവരുടെ ദുരിതത്തിന് പരിഹാരം കാണണം'
text_fieldsbookmark_border
നിലമ്പൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലിയുടെ അധ‍്യക്ഷതയിൽ താലൂക്ക് ഓഫിസ് ഹാളില്‍ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ, കവളപ്പാറയില്‍ വീട് ലഭിക്കാത്തവരുടെ ദുരിതം പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. കുട്ടികളിലെ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തില്‍ അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്ന് വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ട അറിയിച്ചു. കഴിഞ്ഞ യോഗത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളിലെടുത്ത പരിഹാര നടപടികള്‍ യോഗം വിലയിരുത്തി. ജനതപ്പടിയില്‍ സ്വകാര്യവ്യക്തിയുടെ പെട്രോള്‍ പമ്പ് നിര്‍മാണത്തിനോടനുബന്ധിച്ച് തോട് കെട്ടുന്ന പ്രവൃത്തിയില്‍ കൈയേറ്റം കണ്ടെത്താനായില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. ചക്കാലക്കുത്ത് ഡിവിഷനില്‍ പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത വിഷയത്തില്‍ രണ്ടു മാസം മുമ്പേ മുഴുവന്‍ പേരുടെയും പട്ടിക തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ടെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. ഇത്തരം വിഷയങ്ങളില്‍ തലസ്ഥാനത്ത് ഇടപെടുന്നതിനായി യോഗത്തില്‍ എം.എല്‍.എയുടെ പ്രതിനിധികൂടി പങ്കെടുക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഒരുവര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ വാഹനം നിര്‍ത്താതെ പോയവരെ കണ്ടെത്താന്‍ കഴിഞ്ഞ പൊലീസിനെ യോഗം അഭിനന്ദിച്ചു. തഹസില്‍ദാര്‍മാരായ എം.പി. സിന്ധു, എ. ജയശ്രീ, ഡെപ്യൂട്ടി തഹസില്‍ദാര്‍ അരവിന്ദാക്ഷന്‍ തുടങ്ങിയവരും വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story